< Back
UAE
Purunnal Nilavu brochure release
UAE

പെരുന്നാൾ നിലാവ് ബ്രോഷർ പ്രകാശനം ചെയ്തു

Web Desk
|
23 Jun 2023 9:13 PM IST

അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ രണ്ടാം പെരുന്നാൾ ദിനത്തിൽ നടത്തുന്ന പെരുന്നാൾ നിലാവ് 2023 ന്റെ ബ്രോഷർ പ്രകാശനം സൂരജ് പ്രഭാകരൻ ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡണ്ട് പി. ബാവ ഹാജിക്ക് നൽകി നിർവഹിച്ചു.

29ന് വ്യാഴം രാത്രി എട്ടിന് ആരംഭിക്കുന്ന പരിപാടിയിൽ പ്രമുഖ കലാകാരൻമാർ സംബന്ധിക്കും. ഇസ്ലാമിക് സെന്റർ കൾച്ചറൽ വിങ് സംഘടിപ്പിക്കുന്ന മ്യൂസിക് ക്ലബ് ലോഞ്ചിങ്ങ് പരിപാടിയിൽ വെച്ച് നടക്കും.

സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും. കുടുംബങ്ങൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് മാനേജിങ് കമ്മിറ്റി അറിയിച്ചു.

ഇസ്ലാമിക് സെന്റർ പ്രസിഡണ്ട് പി. ബാവ ഹാജി, ആക്ടിങ് ജനറൽ സെക്രട്ടറി സ്വാലിഹ് വാഫി, ഇസ്ലാമിക് സെന്റർ അഡ്മിനിസ്‌ട്രേറ്റർ മൊയ്ദീൻ കുട്ടി ഹാജി, കയ്യം എജ്യുക്കേഷൻ സെക്രട്ടറി ഹൈദർ ബിൻ മൊയ്ദു, റിലീഫ് സെക്രട്ടറി അബ്ദുറഹ്മാൻ ഹാജി കമ്പള, സൂരജ് പ്രഭാകരൻ, ഉമേഷ് ചന്ദ്രൻ, ഹരിപ്രസാദ്, ബിലാൽ എന്നിവർ പങ്കെടുത്തു.

Similar Posts