< Back
UAE
Qiyaam prayers to begin tonight in mosques in the UAE
UAE

റമദാൻ അവസാന പത്തിലേക്ക്: യുഎഇയിലെ പള്ളികളിൽ ഇന്ന് രാത്രി മുതൽ 'ഖിയാം' പ്രാർഥനകൾ

Web Desk
|
9 March 2026 2:37 PM IST

ലൈലത്തുൽ ഖദ്ർ പ്രതീക്ഷിച്ച് വിശ്വാസികൾ

ദുബൈ: റമദാൻ അവസാന പത്തിലേക്ക് കടക്കവേ യുഎഇയിലെ പള്ളികളിൽ ഇന്ന് അർധരാത്രി മുതൽ 'ഖിയാം' പ്രാർഥനകൾ നടക്കും. ലൈലത്തുൽ ഖദ്റെന്ന വിശിഷ്ട രാത്രിയടങ്ങുന്നതാണ് റമദാനിലെ അവസാന ദിവസങ്ങൾ. ഈ രാത്രിയുടെ പുണ്യം കൂടി പ്രതീക്ഷിച്ചാണ് ഈ നാളുകളിൽ വിശ്വാസികൾ പ്രാർഥനക്കെത്തുക.

ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കുന്ന ഒറ്റയിട്ട രാത്രികളിൽ നിരവധി വിശ്വാസികൾ രാത്രിയുടെ ഭൂരിഭാഗവും പള്ളികളിൽ തന്നെ തുടരുകയും ഖിയാം എന്നറിയപ്പെടുന്ന ദീർഘ പ്രാർഥനകൾ നടത്തുകയും ചെയ്യും. ദുബൈയിലെ ജുമൈറ പള്ളി, അൽ ഫാറൂഖ് ഉമർ ബിനുൽ ഖത്താബ് പള്ളി, ശൈഖ് റാഷിദ് ബിൻ മുഹമ്മദ് പള്ളി തുടങ്ങിയ ഇടങ്ങളിൽ നിരവധി വിശ്വാസികൾ ഒത്തുകൂടും.

ഷാർജയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിലൊന്നാണ് അൽ ഷഹ്ബയിലെ ശൈഖ് സഊദ് അൽ ഖാസിമി പള്ളി. മൂന്ന് പതിറ്റാണ്ടായി, പ്രശസ്ത ഖുർആൻ പാരായണക്കാരനും ഇമാറാത്തി വ്യവസായിയുമായ സലാഹ് ബുഖാതിറാണ് അവിടെ പ്രാർഥനക്ക് നേതൃത്വം നൽകുന്നത്.

Similar Posts