< Back
UAE

UAE
ദുബൈയിൽ മഴ കനത്തു; തൽക്കാലത്തേക്ക് ഓർഡറുകൾ സ്വീകരിക്കില്ലെന്ന് ഡെലിവറി ആപ്പുകൾ
|26 Jan 2023 12:16 PM IST
അസ്ഥിര കാലാവസ്ഥയിൽ ഡെലിവറികൾ വൈകുന്നതാണ് കാരണം
ദുബൈയിൽ മഴ കനത്തതോടെ ചില ഡെലിവറി ആപ്പുകൾ തൽക്കാലത്തേക്ക് പ്രവർത്തനം നിർത്തിവച്ചു. അസ്ഥിരമായ കാലാവസ്ഥ കാരണം ഓർഡർ ലഭിച്ച വസ്തുക്കൾ കൃത്യമായ സമയത്തിനുള്ളിൽ എത്തിക്കാൻ സാധിക്കാത്തതിനാലാണ് ഓർഡർ സ്വീകരിക്കൽ തൽക്കാലത്തേക്ക് നിർത്തിവച്ചത്.
രണ്ടുദിവസമായി ദുബൈയിൽ പലയിടത്തും മഴ പെയ്യുന്നത് തുടരുകയാണ്. ഇത് കാരണം റോഡുകളിൽ വെള്ളം നിറയുകയും ചെയ്തു. പല റോഡുകളും താൽക്കാലികമായി അടച്ചിടുമെന്നും ബദൽ റൂട്ടുകൾ നിശ്ചയിക്കുമെന്നും ആർ.ടി.എ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
മഴ ശക്തമായാൽ നിലവിൽ ലഭിച്ച പല ഓർഡറുകളുടേയും ഡെലിവറികൾ വൈകിയേക്കാമെന്ന് ഡെലിവറി ആപ്പുകളും ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.