< Back
UAE
Ramadan is approaching; schools in the region are preparing for special schedules
UAE

റമ​ദാൻ അടുക്കുന്നു; സ്പെഷ്യൽ ഷെഡ്യൂളുകളുമായി യുഎഇയിലെ സ്കൂളുകൾ

Web Desk
|
10 Feb 2026 4:57 PM IST

പ്രവ‍ൃത്തിസമയം 7.30 AM മുതൽ 12.30 PM വരെയാക്കാനാണ് തീരുമാനം

ദുബൈ: റമദാൻ മാസത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കും അധ്യാപകർക്കും ആശ്വാസകരമായ സമയമാറ്റവുമായി യുഎഇയിലെ സ്കൂളുകൾ. പ്രവ‍ൃത്തിസമയം 7.30 AM മുതൽ 12.30 PM വരെയാക്കാനാണ് തീരുമാനം. നോമ്പിനെ ബാധിക്കാത്തരീതിയിൽ അക്കാദമിക് കാര്യങ്ങളിൽ ഏർപ്പെടാനാണ് ഈ സമയക്രമം.

പരീക്ഷകൾ, അസൈൻമെന്റുകൾ, മറ്റുപ്രധാന പരിപാടികൾ എന്നിവ റമദാനിന് മുൻപ് തന്നെ പൂർത്തിയാക്കാൻ സ്കൂളുകൾ ശ്രദ്ധിക്കുന്നുണ്ട്. കാരുണ്യം, സഹാനുഭൂതി, ആത്മപരിശോധന തുടങ്ങിയ മൂല്യങ്ങൾക്ക് ഈ മാസത്തിൽ ക്ലാസുകളിൽ പ്രാധാന്യം നൽകും. സ്കൂളുകളിൽ സംഘടിപ്പിക്കുന്ന ഇഫ്താർ സംഗമങ്ങൾ വിദ്യാർത്ഥികളും അധ്യാപകരും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ സഹായിക്കുമെന്ന് അംബാസഡർ സ്കൂൾ പ്രിൻസിപ്പൾ ഷീല മേനോൻ പറഞ്ഞു.

റമദാനിലെ സമയക്രമം നിശ്ചയിക്കുന്നതിന് മുമ്പായി രക്ഷിതാക്കളുടെ ഇടയിൽ സർവ്വേ നടത്താറുണ്ടെന്നും സമൂഹത്തിെന്റെ ആവശ്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും റീജന്റ് ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൾ ഡേവിഡ് വില്യംസ് പറഞ്ഞു.

Similar Posts