< Back
UAE
റാസൽഖൈമ- ദുബൈ ഗ്ലോബൽ വില്ലേജ് ബസ്; ‌‌ആഴ്ചയിൽ മൂന്ന് ദിവസം സർവീസ്
UAE

റാസൽഖൈമ- ദുബൈ ഗ്ലോബൽ വില്ലേജ് ബസ്; ‌‌ആഴ്ചയിൽ മൂന്ന് ദിവസം സർവീസ്

Web Desk
|
14 Jan 2023 11:34 PM IST

വൈകുന്നേരം മൂന്നിനും അഞ്ചിനും ബസ് റാസൽഖൈമയിൽ നിന്ന് പുറപ്പെടും.

അബൂദബി: റാസൽഖൈമയിൽ നിന്ന് ദുബൈ ഗ്ലോബൽ വില്ലേജിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു. ആഴ്ചയിൽ മൂന്ന് ദിവസമാണ് പുതിയ ബസുകൾ സർവീസ് നടത്തുക. 30 ദിർഹമാണ് വൺവേയ്ക്ക് ഈടാക്കുന്ന നിരക്ക്.

വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രണ്ട് സർവീസ് വീതമാണ് റാസൽഖൈമയിൽ നിന്ന് ദുബൈ ഗ്ലോബൽ വില്ലേജിലേക്കുണ്ടാവുക. വൈകുന്നേരം മൂന്നിനും അഞ്ചിനും ബസ് റാസൽഖൈമയിൽ നിന്ന് പുറപ്പെടും.

തിരിച്ച് ഗ്ലോബൽ വില്ലേജിൽ നിന്ന് രാത്രി 10നും 12നും ബസ് റാസൽഖൈമയിലേക്ക് പോകും. റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റിയും ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും കൈകോർത്താണ് പുതിയ ബസ് സർവീസ് നടത്തുക.

റാസൽഖൈമ എമിറേറ്റിൽ നിന്ന് കൂടുതൽ വിനോദ സഞ്ചാരികൾക്ക് ദുബൈയിലെ ആഗോളഗ്രാമത്തിലേക്ക് എത്താൻ സൗകര്യമൊരുക്കാൻ ലക്ഷ്യമിട്ടാണ് പുതിയ സർവീസ്.

Similar Posts