< Back
UAE
റാസൽഖൈമ വിമാനത്താവളത്തിൽ പുതിയ വിവിഐപി ടെർമിനൽ വരുന്നു
UAE

റാസൽഖൈമ വിമാനത്താവളത്തിൽ പുതിയ വിവിഐപി ടെർമിനൽ വരുന്നു

Web Desk
|
21 Nov 2025 2:19 PM IST

സ്വകാര്യ ജെറ്റ് ഹാങ്ങറും നിർമിക്കും

ഷാർജ: റാസൽഖൈമ വിമാനത്താവളത്തിൽ പുതിയ വിവിഐപി ടെർമിനലും സ്വകാര്യ ജെറ്റ് ഹാങ്ങറും നിർമിക്കും. അലക്സ് ഗ്രൂപ്പ് ഇൻവെസ്റ്റ്‌മെന്റിന്റെ ഭാ​ഗമായ ഫാൽക്കൺ എക്സിക്യൂട്ടീവ് ഏവിയേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. 1,500 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ആഢംബര ടെ​ര്‍മി​ന​ല്‍ കെട്ടിടം, 8,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള മൾട്ടി പർപ്പസ് എയർക്രാഫ്റ്റ് ഹാങ്ങർ, 9,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വിമാന പാർക്കിംഗ് ഏരിയ എന്നിവ വിമാനത്താവളത്തിൽ സജ്ജമാകും.

പുതിയ വിവിഐപി ടെർമിനലിൽ ഒരു റോയൽ ലോഞ്ചും, നാല് വിവിഐപി ലോഞ്ചുകളും പ്രീമിയം ഹോസ്പിറ്റാലിറ്റി ഏരിയകളും ഉണ്ടാകും. 2027 ന്റെ ആദ്യ പാദത്തിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ചുരുങ്ങിയത് 15 മാസമെങ്കിലും നിർമാണം പൂർത്തിയാകാൻ സമയമെടുക്കും.

Similar Posts