< Back
UAE
UAE
മഴ കനക്കുമെന്ന റിപ്പോർട്ട്: ഫുജൈറയിലെ സ്കൂളുകൾ ഓൺലൈൻ ആകുന്നു
|7 Jan 2023 12:35 AM IST
വരും ദിവസങ്ങളിലെ കാലാവസ്ഥയെ അടിസ്ഥാനമാക്കി അടുത്തയാഴ്ചകളിലെ കാര്യം തീരുമാനിക്കും എന്നാണ് അറിയിപ്പ്
ഫുജൈറ: മഴ കനക്കുമെന്ന റിപ്പോർട്ടിനെ തുടർന്ന് ഫുജൈറയിലെ ചില സ്കൂളുകൾ ഈ ആഴ്ച ഓൺലൈൻ പഠനത്തിലേക്ക് മാറുന്നു. യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ കരിക്കുലം പിൻപറ്റുന്ന സ്കൂളുകൾക്കും നഴ്സറികൾക്കുമാണ് ഫുജൈറയിൽ ഓൺലൈൻ പഠനം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് എമിറേറ്റ്സ് സ്കൂൾസ് എസ്റ്റാബ്ലിഷ്മെന്റ് ഫുജൈറയിലെ സ്കൂളുകൾക്ക് സർക്കുലർ അയച്ചു. വരും ദിവസങ്ങളിലെ കാലാവസ്ഥയെ അടിസ്ഥാനമാക്കി അടുത്തയാഴ്ചകളിലെ കാര്യം തീരുമാനിക്കും എന്നാണ് അറിയിപ്പ്.