< Back
UAE
പ്രവാസി മലയാളികൾക്കായി സംസ്ഥാന സർക്കാർ റവന്യൂ അദാലത്ത് സംഘടിപ്പിക്കുന്നു
UAE

പ്രവാസി മലയാളികൾക്കായി സംസ്ഥാന സർക്കാർ റവന്യൂ അദാലത്ത് സംഘടിപ്പിക്കുന്നു

Web Desk
|
13 Jun 2022 11:46 PM IST

നാടുമായി ബന്ധപ്പെട്ട പ്രശ്​നങ്ങളിൽ പ്രവാസലോകത്തിരുന്നു തന്നെ പരിഹാരം കാണാൻ റവന്യു അദാലത്ത്​ സഹായകമാകുമെന്ന്​ മന്ത്രി കെ. രാജൻ

പ്രവാസി മലയാളികൾക്കായി സംസ്ഥാന സർക്കാർ റവന്യൂ അദാലത്ത് സംഘടിപ്പിക്കുന്നു. ഇതിൽ ആദ്യത്തേത് യുഎഇയിലായിരിക്കും നടക്കുക. ദുബൈയിൽ മാധ്യമപ്രവര്‍ത്തകരുമായുള്ള മുഖാമുഖത്തിൽ റവന്യു മന്ത്രി കെ.രാജനാണ്​ ഇക്കാര്യം വെളിപ്പെടുത്തിയത്​.

നാടുമായി ബന്ധപ്പെട്ട പ്രശ്​നങ്ങളിൽ പ്രവാസലോകത്തിരുന്നു തന്നെ പരിഹാരം കാണാൻ റവന്യു അദാലത്ത്​ സഹായകമാകുമെന്ന്​ മന്ത്രി കെ. രാജൻ പറഞ്ഞു. പ്രവാസികള്‍ക്ക് ഭൂനികുതി ഇനി ഗള്‍ഫിലിരുന്നു തന്നെ അടയ്ക്കാൻ സാധിക്കും. ലാന്‍റ് റവന്യൂ കമ്മീഷണറേറ്റില്‍ ഒരു പ്രവാസി സെൽ സ്ഥാപിക്കുമെന്നും മന്ത്രി വെളിപ്പെടുത്തി. ഈ മാസം 17, 18 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരള സഭയില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടക്കും.

കെ.റെയില്‍ വിവാദം സംബന്ധിച്ച് പ്രതികരിക്കെ, കല്ലിടല്‍ തുടരുമെന്നും എന്നാല്‍, ആളുകളുടെ നെഞ്ചത്ത് ചവിട്ടിയായിരിക്കില്ല അത് പൂര്‍ത്തീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. തൃക്കാക്കര തെരഞ്ഞെടുപ്പ്​ തിരിച്ചടിയിൽ അസ്വാഭാവികത കാണേണ്ടതില്ലെന്നും മന്ത്രി പ്രതികരിച്ചു.

മുഖാമുഖം പരിപാടിയില്‍ കെ.എം അബ്ബാസ്അധ്യക്ഷത വഹിച്ചു. ജസിത സഞ്ജിത്, ശ്രീരാജ് കൈമള്‍ എന്നിവര്‍ മന്ത്രിക്ക്ഉപഹാരം നല്‍കി. ടി.ജമാലുദ്ദീന്‍ സ്വാഗതവുംഅരുണ്‍ രാഘവന്‍ നന്ദിയും പറഞ്ഞു. യുവ കലാ സാഹിതി പ്രതിനിധികളായ പി.ബിജു, പ്രശാന്ത്എന്നിവരും സന്നിഹിതരായിരുന്നു.

Related Tags :
Similar Posts