< Back
UAE
Manju Pillai on Reviews of film
UAE

സിനിമയെ തകർക്കാൻ റിവ്യൂ സംഘം സജീവമാണെന്ന് നടി മഞ്ജുപിള്ള

Web Desk
|
2 March 2023 10:39 AM IST

ഗണേഷ് കുമാറിന്റെ പരാമർശം ശരിയെന്ന് നിർമാതാവ്

പുതിയ സിനിമകൾ പുറത്തിറങ്ങുന്ന ദിവസം തന്നെ മോശം റിവ്യൂ നൽകി സിനിമകളെ തകർക്കുന്ന സംഘം സജീവമാണെന്ന് നടി മഞ്ജുപിള്ള പറഞ്ഞു. ഇത്തരം സംഘങ്ങളെ കുറിച്ച് കെ.ബി ഗണേശ്കുമാർ നടത്തിയ പ്രസ്താവന ശരിവെക്കുന്നതാണ് തന്റെ അനുഭവമെന്ന് നിർമാതാവ് മനോജ് ശ്രീകണ്ഠനും പറഞ്ഞു. ഓ മൈ ഡാർലിങ് എന്ന സിനിമയുടെ ഗൾഫ് റിലീസിന് മുന്നോടിയായി ദുബൈയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

യുവതാരങ്ങളായ മെൽവിൻ ജി ബാബുവും, അനിഘ സുരേന്ദ്രനും പ്രധാനവേഷങ്ങളിലെത്തുന്ന സിനിമയാണ് ഓ മൈ ഡാർലിങ്. ഗർഭപാത്രമില്ലാതെ ജനിക്കുന്ന അപൂർവം പെൺകുട്ടികളുടെ അനുഭവങ്ങളെ ആധാരമാക്കുന്ന സിനിമയെ കുറിച്ച് മോശം പരാമർശങ്ങളാണ് റിവ്യൂ എന്ന നിലയിൽ പ്രചരിക്കുന്നത്. അടിസ്ഥാനമില്ലാത്ത വിമർശനങ്ങളാണ് ഇവയിൽ പലതെന്നും നടി മഞ്ജുപിള്ള പറഞ്ഞു.

സിനിമയുടെ അവസാനം വരെ തന്റെ വേദനകൾ മറച്ചുപിടിച്ച് സന്തോഷത്തോടെ പെരുമാറേണ്ട കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കേണ്ടിയിരുന്നതെന്ന് നടി അനിഘ സുരേന്ദ്രൻ പറഞ്ഞു. നടൻ ഫുക്രുവും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. അടുത്തദിവസം മുതൽ ഗൾഫിലെ തിയേറ്ററുകളിൽ ഓ മൈ ഡാർലിങ് പ്രദർശനം ആരംഭിക്കും.

Similar Posts