< Back
UAE

UAE
യുഎഇ മധ്യസ്ഥരായി: 350 തടവുകാരെ വിട്ടയച്ച് റഷ്യയും യുക്രൈനും
|20 March 2025 2:49 PM IST
യുഎഇ ഇടപെട്ട് മോചിപ്പിച്ച തടവുകാരുടെ എണ്ണം 3,233 ആയി
അബൂദബി: യുഎഇ മധ്യസ്ഥതയിൽ നടന്ന ചർച്ചകളെ തുടർന്ന് 350 തടവുകാരെ വിട്ടയച്ച് റഷ്യയും യുക്രൈനും. 175 യുക്രേനിയൻ തടവുകാരെയും 175 റഷ്യൻ തടവുകാരെയുമാണ് വിട്ടയച്ചത്. ഇതോടെ യുഎഇ ഇടപെട്ട് മോചിപ്പിച്ച തടവുകാരുടെ എണ്ണം 3,233 ആയി.
റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധത്തടവുകാരുടെ കൈമാറ്റത്തിൽ മധ്യസ്ഥ ശ്രമങ്ങൾ വിജയിച്ചതായി എമിറേറ്റ്‌സ് ന്യൂസ് ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്. യുഎഇയുടെ മധ്യസ്ഥ ശ്രമങ്ങളുമായുള്ള സഹകരിച്ചതിന് യുഎഇ വിദേശകാര്യ മന്ത്രാലയം (MoFA) റഷ്യയോടും യുക്രൈനോടും നന്ദി പറഞ്ഞു. യുക്രൈനിലെ സംഘർഷത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്താനും അഭയാർത്ഥികൾക്കും തടവുകാർക്കും ഉണ്ടാകുന്ന മാനുഷിക ആഘാതങ്ങൾ ലഘൂകരിക്കാനും ലക്ഷ്യമിട്ടുള്ള ശ്രമങ്ങൾ വിജയിപ്പിക്കാനുള്ള യുഎഇയുടെ പ്രതിബദ്ധത മന്ത്രാലയം ആവർത്തിച്ചു.