< Back
UAE
മുന്തയ നോവൽ പ്രകാശനം അബൂദബിയിൽ സമദാനി നിർവഹിച്ചു
UAE

'മുന്തയ' നോവൽ പ്രകാശനം അബൂദബിയിൽ സമദാനി നിർവഹിച്ചു

Web Desk
|
7 Oct 2022 11:31 AM IST

ടി.എൻ പ്രതാപൻ എം.പി കോപ്പി സ്വീകരിച്ചു

എഴുത്തുകാരൻ മുഹമ്മദ് അലി മാങ്കടവ് എഴുതിയ 'മുന്തയ' എന്ന മലയാളം നോവലിന്റെ ഗൾഫ് പ്രകാശനം അബൂദബിയിൽ നടന്നു. ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന ചടങ്ങിൽ എം.പി അബ്ദുസമദ് സമദാനി, ടി.എൻ പ്രതാപൻ എം.പിക്ക് കോപ്പി നൽകിയാണ് പ്രകാശനം നിർവഹിച്ചത്.

അബൂദബി മലയാളി സമാജം സംഘടിപ്പിച്ച 'ബഹുസ്വര ലോകത്തെ ഇന്ത്യ' എന്ന സെമിനാർ വേദിയിലായിരുന്നു പ്രകാശനം. ഒമാനിൽ അറബി വീട്ടിൽ ജോലി ചെയ്തിരുന്ന തളിപ്പറമ്പ് കരിമ്പം സ്വദേശിയായ കരുണാകരൻ നമ്പ്യാരുടെ ഗൾഫ് ജീവിതാനുഭവമാണ് 'മുന്തയ' എന്ന നോവൽ.

Similar Posts