< Back
UAE

UAE
ശുചിത്വ നിയമലംഘനം; അബൂദബിയിൽ ഈ വർഷം ഒമ്പത് ഭക്ഷണ ശാലകൾ അടപ്പിച്ചു
|19 Dec 2023 10:01 AM IST
ഭക്ഷ്യ സ്ഥാപനങ്ങളിലെ ശുചിത്വ നിയമലംഘനം കാരണമായി അബൂദബിയിൽ ഈ വർഷം ഒമ്പത് ഭക്ഷണ ശാലകൾ അടപ്പിച്ചതായി അധികൃതർ വെളിപ്പെടുത്തി. അബൂദബി, അൽ ഐൻ, അൽ ദഫ്ര മേഖലകളിൽനിന്നുള്ള സ്ഥാപനങ്ങളാണ് നിയമ നടപടി നേരിട്ടിരിക്കുന്നത്.
ഭക്ഷണം തയ്യാറാക്കുന്ന സ്ഥലങ്ങളിലെ വൃത്തിയില്ലായ്മ, ഹലാൽ അല്ലാത്ത ഭക്ഷണങ്ങൾ വിൽക്കുക, നിരവധി ഭക്ഷ്യവിഷബാധ കേസുകൾ എന്നിവയുടെയെല്ലാം അടിസ്ഥാനത്തിലാണ് നടപടി എടുത്തതെന്ന് അധികൃതർ വിശദീകരിച്ചു.
ശുചിത്വക്കുറവും പ്രാണികളുടെ സാന്നിധ്യവും വരെ നിയമ നടപടികൾക്ക് കാരണമാവുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ പരിശോധനകൾ കർശനമായി തുടരുമെന്നും കൂടുതൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.