< Back
UAE
ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറലായി സതീഷ് കുമാര്‍ ശിവന്‍ ചുമതലയേറ്റു

സതീഷ് കുമാര്‍ ശിവന്‍ 

UAE

ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറലായി സതീഷ് കുമാര്‍ ശിവന്‍ ചുമതലയേറ്റു

Web Desk
|
11 Oct 2023 7:09 AM IST

പാലക്കാട് വേരുകളുള്ള തമിഴ്നാട് സ്വദേശിയാണ് സതീഷ് കുമാർ ശിവൻ

ദുബൈ: ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറലായി സതീഷ് കുമാര്‍ ശിവന്‍ ചുമതലയേറ്റു. ഡോ. അമൻ പുരി സ്ഥലം മാറിയ സാഹചര്യത്തിലാണ് സതീഷ് കുമാർ ദുബൈയിലെത്തിയത്. പാലക്കാട് വേരുകളുള്ള തമിഴ്നാട് സ്വദേശിയാണ് സതീഷ് കുമാർ ശിവൻ.

ഇന്ത്യൻ ഫോറിൻ സർവീസ് 2005 ബാച്ച് ഉദ്യോഗസ്ഥനായ ഇദ്ദേഹം വിദേശകാര്യമന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായിരുന്നു. നേരത്തെ സിയോളില്‍ ഇന്ത്യന്‍ എംബസിയില്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായും വാഷിങ്ടണ്‍ ഇന്ത്യന്‍ എംബസിയില്‍ ഫസ്റ്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രിയുടെ ഡെപ്യൂട്ടി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു

Related Tags :
Similar Posts