< Back
UAE

UAE
സാദിഖലി ശിഹാബ് തങ്ങൾക്ക് യു.എ.ഇയുടെ ഗോൾഡൻ വിസ
|12 July 2022 4:10 PM IST
സാമൂഹിക, സാംസ്‌കാരിക, വൈജ്ഞാനിക രംഗങ്ങളിലെ സമഗ്ര സംഭാവനകൾ മുൻനിറുത്തിയാണ് തങ്ങൾക്ക് ഗോൾഡൻ വിസ നൽകിയിരിക്കുന്നത്
ദുബൈ: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് യു.എ.ഇ സർക്കാരിന്റെ ഗോൾഡൻ വിസ. സാമൂഹിക, സാംസ്‌കാരിക, വൈജ്ഞാനിക രംഗങ്ങളിലെ സേവനങ്ങൾ മുൻനിറുത്തിയാണ് യു.എ.ഇ ഭരണകൂടം തങ്ങളെ ആദരിച്ചിരിക്കുന്നത്.
വിവിധ മേഖലകളിലെ സമഗ്രസംഭാവനകൾ പരിഗണിച്ച് സംസ്‌കാരിക മന്ത്രാലയത്തിന്റെ ശിപാർശ പ്രകാരമാണ് ദുബൈ എമിഗ്രേഷൻ വകുപ്പ് ഗോൾഡൻ വിസ അനുവദിച്ചത്.
Summary: Sadiqali Shihab Thangal received UAE's Golden Visa