< Back
UAE
അവധിക്കാലം ആഘോഷിക്കണം, ശൈത്യകാലത്തെ അവധിക്കൊരുങ്ങി യുഎഇയിലെ സ്കൂളുകൾ
UAE

അവധിക്കാലം ആഘോഷിക്കണം, ശൈത്യകാലത്തെ അവധിക്കൊരുങ്ങി യുഎഇയിലെ സ്കൂളുകൾ

Web Desk
|
4 Nov 2025 3:16 PM IST

ഉല്ലാസയാത്രകളും പരീക്ഷകളും അവധിക്ക് മുമ്പ് പൂർത്തിയാക്കും

ദുബൈ: ശൈത്യകാല അവധിക്ക് ഒരുങ്ങുകയാണ് യുഎഇയിലെ സ്കൂളുകൾ. ശൈത്യകാലത്തോടനുബന്ധിച്ച് ഒരു മാസത്തെ അവധിയാണ് വിദ്യാർഥികൾക്ക് ലഭിക്കുന്നത്. അന്താരാഷ്ട്ര കരിക്കുലം അനുസരിച്ച് മുൻ വർഷങ്ങളിൽ മൂന്നാഴ്ചയായിരുന്നു അവധി. ഇത്തവണ ഒരു ആഴ്ച കൂടി അധിക അവധി ലഭിക്കും. അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും അക്കാദമിക് കാലയളവ് പൂർത്തിയാക്കാനുള്ള തിരക്കിട്ട ജോലികളിലാണിപ്പോൾ. ഉല്ലാസയാത്രകളും പരീക്ഷകളും ആഘോഷ പരിപാടികളുമായി ഈ ആഴ്ചകളിൽ സ്കൂളുകൾ നല്ല തിരക്കിലാണ്. ഡിസംബർ 2, 3 തീയതികളിലെ ദേശീയ ദിനാഘോഷത്തോടെയാണ് അവധി തുടങ്ങുന്നത്. 2026 ജനുവരി 4 വരെയാണ് അവധി. ജനുവരി 5-ന് ക്ലാസുകൾ പുനരാരംഭിക്കും.

Similar Posts