< Back
UAE
സേതുരാമയ്യര്‍ ദുബൈയില്‍; സിബിഐ 5 ട്രെയിലര്‍   നാളെ ബുര്‍ജ്ഖലീഫയില്‍ പ്രദര്‍ശിപ്പിക്കും
UAE

'സേതുരാമയ്യര്‍ ദുബൈയില്‍'; സിബിഐ 5 ട്രെയിലര്‍ നാളെ ബുര്‍ജ്ഖലീഫയില്‍ പ്രദര്‍ശിപ്പിക്കും

Web Desk
|
28 April 2022 12:46 PM IST

നാളെ രാത്രി എട്ടരയ്ക്ക് ശേഷമാണ് പ്രദര്‍ശനം

മലയാള സിനിമാ ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ മമ്മൂട്ടി ചിത്രം സിബിഐ ഫൈവ്- ദി ബ്രെയിന്‍ ട്രെയിലര്‍ മറ്റന്നാള്‍ ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ദുബൈ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കും.

നാളെ രാത്രി യു.എ.ഇ സമയം എട്ടരയ്ക്കും ഒമ്പതിനുമിടയിലാണ് സേതുരാമയ്യര്‍ ബുര്‍ജ് ഖലീഫയില്‍ എത്തുകയെന്ന് സിനിമയുടെ ഗള്‍ഫ് വിതരണക്കാരായ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് അറിയിച്ചു. സിനിമയുടെ ആഗോളപ്രദര്‍ശനത്തിന്റെ മുന്നോടിയാണ് ബുര്‍ജ് ഖലീഫയിലെ ട്രെയിലര്‍ പ്രദര്‍ശനം. മെയ് ഒന്നിനാണ് സിബിഐ അഞ്ചാം ഭാഗം തിയേറ്ററുകളിലെത്തുന്നത്.

Similar Posts