< Back
UAE
ഒറ്റക്കാലിൽ മല കയറാനൊരുങ്ങി മലയാളി ഫുട്‌ബോൾ താരം
UAE

ഒറ്റക്കാലിൽ മല കയറാനൊരുങ്ങി മലയാളി ഫുട്‌ബോൾ താരം

Web Desk
|
25 Nov 2022 11:39 PM IST

ദേശീയദിനം ആഘോഷിക്കുന്ന യുഎഇക്ക് അഭിവാദ്യമർപ്പിച്ചാണ് ഷെഫീഖിന്‍റെ മലകയറ്റം

ദുബൈ: കാല് മുറിച്ചുമാറ്റിയ മലയാളി ഫുട്‌ബോൾ താരം ഒറ്റക്കാലിൽ റാസൽഖൈമയിലെ ജബൽ ജൈസ് പർവതം നടന്നുകയറാൻ ഒരുങ്ങുന്നു. ദേശീയദിനം ആഘോഷിക്കുന്ന യുഎഇക്ക് അഭിവാദ്യമർപ്പിച്ചാണ് മലപ്പുറം സ്വദേശി ഷഫീഖ് പാണക്കാടൻ മറ്റന്നാൾ സാഹസ ഉദ്യമത്തിന് ഇറങ്ങുന്നത്.

ഇന്ത്യയുടെ പാരാ ആംപ്യൂട്ടി ഫുട്ബോൾതാരമാണ് ഷഫീഖ് പാണക്കാട്. ഇറാനിൽ നടന്ന ആംപ്യൂട്ടി ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്ത് മടങ്ങവെയാണ് ഷഫീഖ് ദുബൈയിലെത്തിയത്. ഭിന്നശേഷിക്കാർക്ക് പരിഗണന നൽകുന്ന യു.എ.ഇയുടെ ദേശീയദിനത്തിന് അഭിവാദ്യമർപ്പിക്കുന്നതിനൊപ്പം ദുബൈ കിരീടാവകാശി പ്രഖ്യാപിച്ച ഫിറ്റ്‌നസ് ചലഞ്ചിന്റെ സമാപനം കുറിക്കാൻ കൂടിയാണ് ഷഫീഖിന്റെ മലകയറ്റം. നേരത്തേ വയനാട് ചുരം ഷഫീഖ് ഒറ്റക്കാലിൽ നടന്നുകയറിയിട്ടുണ്ട്. കെഎംസിസിയും വിവിധ സ്ഥാപനങ്ങളും ഷഫീഖിന്റെ ഉദ്യമത്തിന് പിന്തുണ നല്കുന്നുണ്ട്.

കെഎംസിസി നേതാക്കളായ ഷംസുദ്ദീൻ ബിൻ മുഹ്യുദ്ദീൻ, പി .കെ അൻവർ നഹ, നിസാർ തളങ്കര ,റിയാസ് ചേലേരി തുടങ്ങിയവർ ആരോഹണത്തിൽ ഇദ്ദേഹത്തെ അനുഗമിക്കും. ഫിനിഷിങ് പോയന്റിൽ സ്വീകരിക്കാനും നേതാക്കളുണ്ടാകും. ഞായറാഴ്ച രാവിലെ അഞ്ചരക്കാണ് 30 കിലോമീറ്റർ ദൂരം താണ്ടേണ്ടിവരുന്ന മലകയറ്റം ആരംഭിക്കുക.

Related Tags :
Similar Posts