< Back
UAE
Sharjah KMCC
UAE

ഷാർജ കെ.എം.സി.സി സെക്രട്ടറി സുബൈർ തിരുവങ്ങൂർ അന്തരിച്ചു

Web Desk
|
21 Aug 2023 11:52 PM IST

നാട്ടിൽ നിന്ന് മടങ്ങാനിരിക്കെയാണ് മരണം

ഷാർജ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി സുബൈർ തിരുവങ്ങൂർ നാട്ടിൽ അന്തരിച്ചു. 61 വയസായിരുന്നു.

സ്വദേശമായ കോഴിക്കോട് കാപ്പാട് നിന്ന് ഇന്ന് ഷാർജയിലേക്ക് മടങ്ങാനിരിക്കെയാണ് മരണം. യു.എ.ഇയിലെ സാമൂഹിക പ്രവർത്തനരംഗത്ത് സജീവമായിരുന്നു സുബൈർ. മൃതദേഹം കാപ്പാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Similar Posts