< Back
UAE

UAE
ഷാർജ-കൊച്ചി എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകുന്നു
|3 March 2023 11:14 PM IST
154 യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയിരിക്കുന്നത്
ദുബൈ: ഷാർജ-കൊച്ചി എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അഞ്ച് മണിക്കൂറിലേറെയായി വൈകുന്നു. ഇന്ന് വൈകുന്നേരം മൂന്നിന് പുറപ്പെടേണ്ട IX 412 വിമാനമാണ് വൈകുന്നത്. 154 യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയിരിക്കുന്നത്.
എപ്പോൾ വിമാനം പുറപ്പെടുമെന്നോ എന്തുകൊണ്ടാണ് യാത്ര വൈകുന്നതെന്നോ ഉള്ള വിവരങ്ങളൊന്നും എയർ ഇന്ത്യ അധികൃതർ നൽകിയിട്ടില്ലെന്ന് യാത്രക്കാർ പറയുന്നു. ചിലർ ഭക്ഷണം പോലും കഴിച്ചിട്ടില്ലെന്നും യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്നും യാത്രക്കാരനായ ഷിജോ പറഞ്ഞു.