< Back
UAE
ഷാർജയിലെ ആദ്യ സൗരോർജപ്ലാന്റ് തുറന്നു; 13,780 വീടുകളിലേക്ക് സോളാർ വൈദ്യുതി
UAE

ഷാർജയിലെ ആദ്യ സൗരോർജപ്ലാന്റ് തുറന്നു; 13,780 വീടുകളിലേക്ക് സോളാർ വൈദ്യുതി

Web Desk
|
26 Jun 2025 12:57 AM IST

ഷാർജ ഉപഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമിയാണ് പ്ലാന്റ് നാടിന് സമർപ്പിച്ചത്

ഷാർജ: ഷാർജയിൽ കൂറ്റൻ സൗരോർജ പ്ലാൻറ് തുറന്നു. 13780 വീടുകൾക്ക് ആവശ്യമായ വൈദ്യുതി ഉൽപാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ പ്ലാന്റ്. എട്ട് വർഷം കൊണ്ടാണ് സോളാർ വൈദ്യുത നിലയം നിർമാണം പൂർത്തിയാക്കിയത്. സന എന്ന പേരിലാണ് ഷാർജയിലെ ആദ്യത്തെ സൗരോർജ പ്ലാന്റ് പ്രവർത്തനമാരംഭിച്ചത്.

ഷാർജ ഉപഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമിയാണ് പ്ലാന്റ് നാടിന് സമർപ്പിച്ചത്. സജാ ഗ്യാസ് കോംപ്ലക്സിൽ 850,000 ചതുരശ്ര മീറ്ററിൽ നിർമിച്ചിരിക്കുന്ന പ്ലാൻറിന് 60 മെഗാവാട്ട് വൈദ്യുതി ഉൽപാദന ശേഷിയുണ്ട്. എമിറേറ്റിലെ എണ്ണ, പ്രകൃതി വാതക സംസ്‌കരണ സംവിധാനങ്ങൾക്കും വൈദ്യുതി എത്തിക്കും. 98,000 സോളാർ പാനലുകളാണ് പ്ലാൻറിൽ സജ്ജീകരിച്ചിട്ടുള്ളത്. ഇതിലൂടെ പ്രതിവർഷം 66,000 ടൺ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ കുറക്കാനും സഹായിക്കുമെന്നാണ് കണക്കുകൂട്ടൽ.

Similar Posts