< Back
UAE
ജാഗ്രതപാലിക്കുക സൈബർ സുരക്ഷക്കായി ബോധവൽകരണ കാമ്പയിനുമായി ഷാർജ പൊലീസ്
UAE

'ജാഗ്രതപാലിക്കുക' സൈബർ സുരക്ഷക്കായി ബോധവൽകരണ കാമ്പയിനുമായി ഷാർജ പൊലീസ്

Web Desk
|
17 Sept 2023 12:15 AM IST

സൈബർ തട്ടിപ്പിനിരയായവർ സംഭവം റിപ്പോർട്ട് ചെയ്യുന്നതിൽ ഉദാസീനത പുലർത്തരുതെന്ന് അധികൃതർ നിർദേശിച്ചു

ഷാർജ: സൈബർ ബ്ലാക്‌മെയിൽ ഉൾപ്പെടെ ഓൺലൈൻ രംഗത്തെ ചതിക്കുഴികൾക്കെതിരെ ബോധവൽകരണവുമായി ഷാർജ പൊലീസ്. തട്ടിപ്പിനിരയായവർ സംഭവം റിപ്പോർട്ട് ചെയ്യുന്നതിൽ ഉദാസീനത പുലർത്തരുതെന്ന് അധികൃതർ നിർദേശിച്ചു. 'ജാഗ്രതപാലിക്കുക' എന്ന ശീർഷകത്തിലാണ് ബോധവൽകരണ കാമ്പയിൻ.

ഓൺലൈൻ തട്ടിപ്പു സംഘങ്ങളുടെ കുറ്റകൃത്യങ്ങൾ വ്യാപകമായ സാഹചര്യത്തിലാണ് പുതിയ കാമ്പയിൻ. സൈബർ സുരക്ഷ, സൈബർ ക്രൈം എന്നിവ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിലെ തെറ്റിദ്ധാരണ മാറ്റാൻ ലക്ഷ്യമിട്ടാണ് ബോധവത്കരണം. ഷാർജ അൽ സാഹിയ മാളിൽ കാമ്പയിന്റെ ഔദ്യോഗിക ഉദ്ഘാടനം ഷാർജ പൊലീസ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് ബ്രി. ജനറൽ അബ്ദുല്ല മുബാറക് ബിൻ അമീർ നിർവഹിച്ചു.

ഓൺലൈൻകുറ്റകൃത്യങ്ങൾ തടയുന്നതിന് സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ജനങ്ങളെ ബോധവൽകരിക്കും. ഇ-ബ്ലാക്‌മെയിൽ, ടെലഫോൺ തട്ടിപ്പ്, ഹാക്കിങ്തുടങ്ങിയ കുറ്റകൃത്യങ്ങളുടെ പൊതുസ്വഭാവം കാമ്പയിൻ ഭാഗമായി വിശദീകരിക്കും. കുട്ടികൾക്കായി വിദ്യാഭ്യാസ ഗെയിമുകളും ഒരുക്കിയിട്ടുണ്ട്.

പത്തു ദിവസം നീണ്ടുനിൽക്കുന്ന കാമ്പയിനിൽ അറബി, ഇംഗ്ലീഷ്, ഉർദു ഭാഷകളിലാണ് ബോധവൽകരണം. സൈബർകുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നവരിൽ ഭൂരിഭാഗവും കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് ഷാർജ പോലീസിലെ ക്രിമിനൽ ആന്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ്?ബോധവൽക്കരണ വിഭാഗം ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ മുഹമ്മദ് അൽ ഖമീരി പറഞ്ഞു. യു.എ.ഇയിലെ നിയമം സൈബർ കുറ്റകൃത്യങ്ങൾക്ക് കനത്ത ശിക്ഷ ഉറപ്പാക്കുന്നുണ്ട്. ഒരു വർഷത്തിൽ കുറയാത്ത തടവും 250,000 ദിർഹത്തിൽ കുറയാത്ത ഫൈനുമാണ് മിനിമം ശിക്ഷ.

Similar Posts