< Back
UAE

UAE
അടിമുടി മാറും; ദുബൈ ഉമ്മു സുഖൈം ബീച്ച് വികസനത്തിന് 50 കോടി ദിർഹം
|2 Feb 2026 4:37 PM IST
പദ്ധതിക്ക് അംഗീകാരം നൽകി ദുബൈ കിരീടാവകാശി
ദുബൈ: ദുബൈയിലെ തീരദേശ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി ഉമ്മു സുഖൈം ബീച്ച് വികസിപ്പിക്കുന്നു. പദ്ധതിക്ക് ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. 50 കോടി ദിർഹത്തിന്റെ വികസന പ്രവർത്തനങ്ങളാണ് ബീച്ചിൽ ഒരുങ്ങുന്നത്. ദുബൈ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ, ബീച്ചിനെ ആഗോള നിലവാരത്തിലുള്ള വിനോദ കേന്ദ്രമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. അതേസമയം, പ്രദേശത്തിന്റെ തനതായ എമിറാത്തി സ്വഭാവം നിലനിർത്തിക്കൊണ്ടായിരിക്കും വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുക.