< Back
UAE

UAE
റമദാനില്‍ ലോകമെമ്പാടുമുള്ള 'ശതകോടി' ജനങ്ങള്‍ക്ക് ഭക്ഷണമെത്തിക്കാനൊരുങ്ങി ദുബൈ
|10 March 2022 5:58 PM IST
ലക്ഷ്യം പൂര്‍ത്തിയാകുന്നത് വരെ സഹായങ്ങള്‍ തുടരും
റമദാനില്‍ ലോകമെമ്പാടുമുള്ള ശതകോടി ജനങ്ങള്‍ക്ക് ഭക്ഷണമെത്തിക്കുന്ന പദ്ധതി പ്രഖ്യാപിച്ച് ദുബൈ. യു.എ.ഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ ക്തൂമാണ് 'ബില്യണ്‍ മീല്‍സ്'പദ്ധതി പ്രഖ്യാപിച്ചത്.
റമദാന്‍ ഒന്നിന് ആരംഭിക്കുന്ന യജ്ഞം ലക്ഷ്യം പൂര്‍ത്തിയാകുന്നത് വരെ തുടരമെന്നും ശൈഖ് മുഹമ്മദ് ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. ലോകത്ത് 800 ദശലക്ഷം ജനങ്ങള്‍ ഇപ്പോഴും പട്ടിണി മൂലം ദുരിതമനുഭവിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവര്‍ക്ക് ആശ്വാസത്തിന്റെ കരങ്ങള്‍ നീട്ടാന്‍ നമ്മുടെ മതവിശ്വാസവും മാനവികതയും ആവശ്യപ്പെടുന്നുണ്ടെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ശതകോടി ജനങ്ങള്‍ക്ക് ഭക്ഷണവും, അത്രതന്നെ പേര്‍ക്ക് മാനവികതയുടെ സന്ദേശവുമെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.