< Back
UAE

UAE
ഫലസ്തീൻ ജനതക്ക് 50 ദശലക്ഷം ദിർഹം സഹായം പ്രഖ്യാപിച്ച് ദുബൈ ഭരണാധികാരി
|14 Oct 2023 10:24 PM IST
ഫലസ്തീന് രണ്ടു കോടി ഡോളർ നൽകാൻ യു.എ.ഇ. പ്രസിഡന്റും നേരത്തേ ഉത്തരവിട്ടിരുന്നു.
ദുബൈ: ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് 50 ദശലക്ഷം ദിർഹമിന്റെ സഹായം പ്രഖ്യാപിച്ച് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ്. ജീവകാരുണ്യ പദ്ധതിയായ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവ്‌സ് മുഖേനയാണ് സഹായം എത്തിക്കുക. പ്രതിസന്ധി നേരിടുന്നവർക്ക് സഹായമെത്തിക്കുന്ന യു.എ.ഇ. നയത്തിന്റെ ഭാഗമായാണ് ധനസഹായം. ഫലസ്തീന് രണ്ടു കോടി ഡോളർ നൽകാൻ യു.എ.ഇ. പ്രസിഡന്റും നേരത്തേ ഉത്തരവിട്ടിരുന്നു.