< Back
UAE
ഷാർജ ഇസ്ലാഹി സെന്റർ വൈസ് പ്രസിഡന്റ് ശിഹാബ് സ്വലാഹി അന്തരിച്ചു
UAE

ഷാർജ ഇസ്ലാഹി സെന്റർ വൈസ് പ്രസിഡന്റ് ശിഹാബ് സ്വലാഹി അന്തരിച്ചു

Web Desk
|
13 Jan 2025 6:32 PM IST

നിരവധി സ്ഥലങ്ങളിൽ അധ്യാപകനായും ഖത്തീബായും സേവനമനുഷ്ഠിച്ചിട്ടുണ്ട്

ഷാർജ: ഷാർജ ഇസ്ലാഹി സെന്ററിന്റെ വൈസ് പ്രസിഡന്റ് ശിഹാബ് സ്വലാഹി (54) അന്തരിച്ചു. നിരവധി സ്ഥലങ്ങളിൽ അധ്യാപകനായും ഖത്തീബായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആലുവ ശ്രീമൂലനഗരം ഇടപ്പള്ളത്ത് കുടുംബാംഗമാണ്. ദീർഘകാലം ചൊവ്വര ചുള്ളിക്കാട്ട് മുസ്ലിം ജമാഅത്ത് ഖത്തീബായും മദ്രസ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടു. പെരുമ്പാവൂർ മദീന അറബി കോളേജ് പ്രിൻസിപ്പാൾ, കായംകുളം സലഫി മസ്ജിദ്, മസ്ജിദുൽ മനാർ ഉളിയന്നൂർ, വെളിയങ്കോട് മസ്ജിദുൽ മുജാഹിദീൻ എന്നിവിടങ്ങളിൽ ഖത്തീബായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2005 മുതൽ ഷാർജ റൂബി ടൈപിങ് സെന്ററിലാണ് ജോലിചെയ്യുന്നത്. ശനിയാഴ്ച ഹൃദ്രോഗം മൂലം മരണപ്പെടുകയായിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

പിതാവ് പരേതനായ സെയ്താലി. മാതാവ് പരേതയായ ഐശു. കായംകുളം ഇടയില വീട്ടിൽ ആമിനയാണ് ഭാര്യ. മക്കൾ അബ്ദുല്ല നസീഹ് (ഷാർജ), നജീഹ് (എം.എസ്.എം. ജില്ലാ ജോ. സെക്രട്ടറി) അഹ്‌ലമറിയം (ഡിഗ്രി വിദ്യാർത്ഥിനി). പരേതനായ മുഹമ്മദാലി, ഇബ്രാഹിം കുട്ടി, അബ്ദുൽ ജബ്ബാർ, സുഹറ, അബ്ദുൽ സലാം എന്നിവർ സഹോദരങ്ങളാണ്.

Similar Posts