< Back
UAE
ജേണലിസം പഠിക്കാത്തവരാണ് സിനിമാ വാർത്താസമ്മേളനങ്ങളിൽ നിലവാരമില്ലാത്ത ചോദ്യം ചോദിക്കുന്നത്: ഷൈൻ ടോം ചാക്കോ
UAE

ജേണലിസം പഠിക്കാത്തവരാണ് സിനിമാ വാർത്താസമ്മേളനങ്ങളിൽ നിലവാരമില്ലാത്ത ചോദ്യം ചോദിക്കുന്നത്: ഷൈൻ ടോം ചാക്കോ

Web Desk
|
8 Aug 2022 11:17 PM IST

ചോദ്യം ചോദിക്കുന്നതിന് പകരം പ്രകോപിപ്പിക്കുകയാണ് ചിലരെന്ന് പറഞ്ഞ ടോവിനോ തോമസ് ഷൈൻ ടോം ചാക്കോയെ പിന്തുണച്ചു.

ദുബൈ: ജേണലിസം പഠിക്കാത്തവരാണ് കേരളത്തിലെ സിനിമാ വാർത്താസമ്മേളനത്തിൽ നിലവാരമില്ലാത്ത ചോദ്യം ചോദിക്കുന്നതെന്ന് നടൻ ഷൈൻ ടോം ചാക്കോ. മനുഷ്യൻ എന്ന പരിഗണന പോലും നൽകാതെ ചിലർ പ്രകോപിപ്പിക്കുകയാണെന്ന് നടൻ ടോവിനോ തോമസും പ്രതികരിച്ചു. ദുബൈയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരങ്ങൾ. തല്ലുമാല സിനിമയുടെ റിലീസിന് മുന്നോടിയായി ദുബൈയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് കേരളത്തിലെ ചില ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ ഷൈൻ ടോം ചാക്കോ തുറന്നടിച്ചത്.

ചോദ്യം ചോദിക്കുന്നതിന് പകരം പ്രകോപിപ്പിക്കുകയാണ് ചിലരെന്ന് പറഞ്ഞ ടോവിനോ തോമസ് ഷൈൻ ടോം ചാക്കോയെ പിന്തുണച്ചു. ദുബൈയിലെ സോഷ്യൽ മീഡിയ സെലബ്രിറ്റി ബീവാത്തുവായാണ് കല്യാണി പ്രിയദർശൻ തല്ലുമാലയിൽ എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥയും ഗാനങ്ങളും ഒരുക്കിയ മുഹ്‌സിൻ പെരാരി, നിർമാതാവ് ആഷിഖ് ഉസ്മാൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Related Tags :
Similar Posts