< Back
UAE
പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ രൂപക്ക് നേരിയ വളര്‍ച്ച
UAE

പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ രൂപക്ക് നേരിയ വളര്‍ച്ച

Web Desk
|
4 April 2022 3:22 PM IST

പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ രൂപ നേരിയ വളര്‍ച്ച രേഖപ്പെടുത്തി. റഷ്യ-യുക്രൈയിന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വലിയ തകര്‍ച്ച നേരിട്ട ഇന്ത്യന്‍ രൂപയുടെ മൂല്യം പുതിയ സാമ്പത്തിക വര്‍ഷത്തിലെ ഇടപാടുകള്‍ ആരംഭിച്ചതിന് തൊട്ടുപിന്നാലെ മൂന്ന് പൈസ ഉയര്‍ന്ന് ഡോളറിന് 75 രൂപ 71 പൈസ എന്ന നിലയിലെത്തി.

നേരത്തെ 75 രൂപ 77 പൈസ എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചിരുന്നത്. ഇന്ത്യന്‍ ഓഹരി വിപണി കരുത്ത് കാണിക്കുന്നതിന്റെ തെളിവാണ് ഈ മുന്നേറ്റമെന്ന് സാമ്പത്തിക മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

Similar Posts