< Back
UAE
ടാക്സികളിൽ സ്മാർട്ട് വേഗപൂട്ട്, യുഎഇയിൽ ആദ്യം സ്ഥാപിക്കുന്നത് അജ്മാനിൽ
UAE

ടാക്സികളിൽ സ്മാർട്ട് വേഗപൂട്ട്, യുഎഇയിൽ ആദ്യം സ്ഥാപിക്കുന്നത് അജ്മാനിൽ

Web Desk
|
21 Oct 2025 9:33 PM IST

വേഗത റോഡിലെ വേഗപരിധിയിലാകും

അജ്മാൻ: അജ്മാനിലെ ടാക്സികളിൽ റോഡിലെ വേഗപരിധിക്ക് അനുസരിച്ച് വേഗതനിയന്ത്രിക്കുന്ന സ്മാർട്ട് വേഗപൂട്ടുകൾ സ്ഥാപിക്കുന്നു. യുഎഇയിൽ ആദ്യമായി അജ്മാനിലാണ് ഈ സംവിധാനം ടാക്സികളിൽ സ്ഥാപിക്കുന്നത്. ടാക്സികളിലും ലിമോസിൻ വാഹനങ്ങളും സ്മാർട്ട് വേഗപൂട്ടുകൾ ഉപയോഗിച്ച് നിയന്ത്രിക്കും. ഓരോ പ്രദേശത്തും അനുവദിച്ച വേഗതയിൽ മാത്രമേ വാഹനത്തിന് സഞ്ചരിക്കാനാകൂ. പൊതുവാഹനങ്ങളുടെ സുരക്ഷ കൂടുതൽ ശക്തമാക്കാൻ ലക്ഷ്യമിട്ടാണ് ഈ പദ്ധതി.

Similar Posts