< Back
UAE
വനിതാ സംരംഭകർക്കായി സ്റ്റാർട്ട് അപ്പ് വിസ്റ്റ;  പുതുച്ചേരി ആഭ്യന്തരമന്ത്രി മുഖ്യാതിഥിായി പങ്കെടുത്തു
UAE

വനിതാ സംരംഭകർക്കായി സ്റ്റാർട്ട് അപ്പ് വിസ്റ്റ; പുതുച്ചേരി ആഭ്യന്തരമന്ത്രി മുഖ്യാതിഥിായി പങ്കെടുത്തു

Web Desk
|
17 Aug 2023 9:17 AM IST

ബിസിനസിൽ പുതിയ വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ ദുബൈയിൽ സ്ററാർട്ട് അപ്പ് വിസ്റ്റ സംഘടിപ്പിച്ചു. വുമൻ ഇൻസ്പയേർഡ് സസ്റ്റൈനബിൾ എംപവർമെന്റിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.

മെട്രോ പൊളിറ്റൻ ഹോട്ടലിൽ നടന്ന പരിപാടിയിൽ പുതുച്ചേരി ആഭ്യന്തര മന്ത്രി എ. നമശിവായം മുഖ്യാതിഥിയായിരുന്നു.

അഡ്വക്കേറ്റ് ബിന്ദു എസ് ചേറ്റൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബിസിനസ് പ്രമുഖരായ സൽമ സയീദ് സാലേം മുസല്ലം അൽകിത്ബി, കണ്ണൻ രവി, വിഘ്നേഷ് വിജയകുമാർ, കാർത്തിക്, ഡോ. മായ അൽ ഹവാരി തുടങ്ങിയവർ സംസാരിച്ചു.

Similar Posts