< Back
UAE
മാളുകളിൽനിന്ന് അൽ ഹുസ്ൻ ഗ്രീൻ പാസ്   സ്റ്റിക്കറുകൾ നീക്കം ചെയ്തു തുടങ്ങി
UAE

മാളുകളിൽനിന്ന് അൽ ഹുസ്ൻ ഗ്രീൻ പാസ് സ്റ്റിക്കറുകൾ നീക്കം ചെയ്തു തുടങ്ങി

Web Desk
|
7 Nov 2022 4:40 PM IST

യു.എ.ഇയിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിന് പിന്നാലെ അബൂദബിയിലെ മാളുകളിൽ അൽ ഹുസ്ൻ ഗ്രീൻ പാസ് സ്റ്റിക്കറുകൾ നീക്കം ചെയ്യാനാരംഭിച്ചു. ഇന്നലെയാണ് യു.എ.ഇയിൽ കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും എടുത്ത് കളയുന്നതായി പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ ആറുമുതൽ ഇളവുകൾ പ്രാബല്യത്തിൽ വന്നു.

രാജ്യത്തെ ഏറ്റവും കർശനമായ കോവിഡ് നിയന്ത്രണങ്ങൾ നിലനിന്നിരുന്ന എമിറേറ്റായിരുന്നു അബൂദബി. പുതിയ ഇളവുകളോടെ ഷോപ്പിങ് മാളുകൾ, റെസ്റ്റൊറന്റുകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കും മറ്റുപൊതു ഇടങ്ങളിലേക്കും അൽ ഹുസ്ൻ ആപ്പിൽ ഗ്രീൻ പാസ് ആവശ്യമില്ല. ഇതോടെയാണ് ഗ്രീൻ പാസ് സ്റ്റിക്കറുകൾ നീക്കം ചെയ്തുതുടങ്ങിയത്.

Similar Posts