< Back
UAE
സംസ്ഥാന സ്‌കൂൾ കായിക മേള: ഇത്തവണയും യുഎഇയിലെ വിദ്യാലയങ്ങൾക്ക് ക്ഷണം
UAE

സംസ്ഥാന സ്‌കൂൾ കായിക മേള: ഇത്തവണയും യുഎഇയിലെ വിദ്യാലയങ്ങൾക്ക് ക്ഷണം

Web Desk
|
23 Sept 2025 11:12 PM IST

14 ജില്ലകൾക്ക് പുറമേ പതിനഞ്ചാമത്തെ യൂണിറ്റായാണ് യുഎഇ മാറ്റുരക്കുക

ദുബൈ: സംസ്ഥാന സർക്കാർ സ്‌കൂൾ ഒളിമ്പിക്‌സ് മാതൃകയിൽ സംഘടിപ്പിക്കുന്ന കേരള സ്‌കൂൾ സ്‌പോർട്‌സിൽ പങ്കെടുക്കാൻ യു.എ.ഇയിലെ വിദ്യാലയങ്ങൾക്കും ക്ഷണം ലഭിച്ചു. ഇത്തവണ യു.എ.ഇയിലെ പെൺകുട്ടികൾ കൂടി കായിക മേളയിൽ മാറ്റുരക്കും. കേരളത്തിലെ പതിനാല് ജില്ലകൾക്ക് പുറമേ പതിനഞ്ചാമത്തെ യൂണിറ്റായാണ് യു.എ.ഇ കേരള സ്‌കൂൾ സ്‌പോർട്‌സിൽ മാറ്റുരക്കുക.

യു.എ.ഇയിലെ കേരള സിലബസ് സ്‌കൂളുകളെ മേളയിൽ പങ്കെടുക്കാൻ ക്ഷണിച്ചുകൊണ്ടുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കത്ത് പ്രിൻസിപ്പൽമാർക്ക് ലഭിച്ചു. യു.എ.ഇയിൽ എട്ട് സ്‌കൂളുകളിലാണ് കേരള സിലബസുള്ളത്. ഇത്തവണ പെൺകുട്ടികളെയും മേളയിൽ പങ്കെടുപ്പിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ഒക്ടോബർ 22 മുതൽ 27 വരെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. മേളയിൽക്ക് മികച്ച താരങ്ങളെ കണ്ടെത്താൻ യു.എ.ഇ തല മൽസരങ്ങൾ നടത്താൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഇതനുസരിച്ച് യു.എ.ഇയിൽ ഉടൻ ക്ലസ്റ്റർതല മൽസരങ്ങൾ നടക്കും. കഴിഞ്ഞവർഷം കൊച്ചിയിൽ സംഘടിപ്പിച്ച മേളയിലേക്കും യു.എ.ഇയിലെ സ്‌കൂൾക്ക് ക്ഷണം ലഭിച്ചിരുന്നു.

Similar Posts