< Back
UAE
യു.എ.ഇയില്‍ ശക്തമായ പൊടിക്കാറ്റ് തുടരുന്നു
UAE

യു.എ.ഇയില്‍ ശക്തമായ പൊടിക്കാറ്റ് തുടരുന്നു

Web Desk
|
18 May 2022 6:50 PM IST

യു.എ.ഇയില്‍ ഇന്നലെ മുതല്‍ ആരംഭിച്ച ശക്തമായ പൊടിക്കാറ്റിന് ശമനമില്ല. ഇന്നലെ രാത്രി രൂക്ഷമായ പൊടിക്കാറ്റാണ് ദുബൈ, അബൂദബി നഗരങ്ങളില്‍ അനുഭവപ്പെട്ടത്. ഇത് ദൂരക്കാഴ്ച 500 മീറ്ററില്‍ താഴെയായി കുറച്ചിട്ടുണ്ട്.

പൊടിക്കാറ്റ് പക്ഷെ, വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. യു.എ.ഇയില്‍ അടുത്തദിവസങ്ങളിലും ശക്തമായ പൊടിക്കാറ്റ് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നല്‍കുന്ന സൂചന. പൊടിക്കാറ്റിനൊപ്പം വേനല്‍ചൂടും ശക്തിപ്രാപിക്കുമെന്നും മുന്നറിയിപ്പുണ്ട്.

Similar Posts