< Back
UAE

UAE
തഹ്ബീര്‍ ഖുര്‍ആന്‍ മത്സരം; രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു
|6 April 2022 11:23 AM IST
ആദ്യഘട്ടം ഓണ്‍ലൈനില്‍
അബൂദബിയില്‍ നടക്കുന്ന തഹ്ബീര്‍ ഖുര്‍ആന്‍ മത്സരത്തിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. ഖുര്‍ആനും ഖുര്‍ആനിക ശാസ്ത്രവും ആധാരമാക്കിയുള്ള വിവിധ ഇനം മത്സരങ്ങളാണ് നടക്കുക.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തഹ്ബീര്‍ വെബ്‌സൈറ്റില്‍ പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് ചെയര്‍മാന്‍ ഡോ. അഹമ്മദ് സബ്ആന്‍ അല്‍ തുനൈജി അറിയിച്ചു.
റമദാനില്‍ ഓണ്‍ലൈന്‍ വഴി അഞ്ച് ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതിയാണ് പ്രാരംഭഘട്ട മത്സരം ആരംഭിക്കുക. ഇതിന്റെ ഭാഗമായി പാരായണ മത്സരവും പ്രസംഗ മത്സരവുമെല്ലാം നടത്തുന്നുണ്ട്.