< Back
UAE
മരുമകളുടെ മർദനത്തിനിടെ മരിച്ച മലയാളി   വയോധികയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
UAE

മരുമകളുടെ മർദനത്തിനിടെ മരിച്ച മലയാളി വയോധികയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

Web Desk
|
7 April 2022 6:55 PM IST

അബൂദബിയിലെ ഗയാത്തിയിൽ മരുമകളുടെ മർദനത്തിനിടെ മരിച്ച മലയാളി വയോധികയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. ആലുവ കുറ്റികാട്ടുകര സ്വദേശിയായ 63 കാരി റൂബി മുഹമ്മദാണ് കഴിഞ്ഞദിവസം മരുമകളുമായുള്ള വഴക്കിനിടെ കൊല്ലപ്പെട്ടത്.

മരുമകൾ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഷജന ഇപ്പോഴും അബൂദബി പൊലീസിന്റെ കസ്റ്റഡിയിലാണ്. ഉമ്മയുടെ മൃതദേഹത്തിനൊപ്പം മകൻ സഞ്ജു മുഹമ്മദും നാട്ടിലേക്ക് പോകും.

വീട്ടുകാർ പറഞ്ഞുറപ്പിച്ച് ഓൺലൈനിലൂടെ നിക്കാഹ് ചെയ്ത ഷജനയെ കൂട്ടി ഒന്നരമാസം മുമ്പാണ് മാതാവ് റൂബി മുഹമ്മദ് സന്ദർശക വിസയിൽ അബൂദബിയിലെത്തിയത്.

Related Tags :
Similar Posts