< Back
UAE

UAE
അഗ്നിബാധയെ തുടർന്ന് മരണപ്പെട്ട യുവാവിന്റെ മൃതദേഹം നാട്ടിലേക്കയച്ചു
|13 Jun 2023 9:47 AM IST
അഗ്നിബാധയെ തുടർന്ന് മരണപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലേക്കയച്ചു. കഴിഞ്ഞ എട്ടാം തിയതി രാവിലെ 11 മണിയോടെയാണ് സോനാപൂർ മാങ്കോ സൂപ്പർ മാർക്കറ്റിന്റെ പിറക് ഭാഗത്ത് അഗ്നിബാധയുണ്ടായത്.
ഇതേ സമയം ഈ വിവരം അറിയാതെ പിറകിലെ ബാത്ത് റൂമിലായിരുന്ന പാലക്കാട് വല്ലപ്പുഴ സ്വദേശി മഠത്തിൽ അബ്ദുൽ നാസർ (24) തുടർന്നുണ്ടായ പുക ശ്വസിച്ച് മരണപ്പെടുകയായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി നാസർ ഇവിടെ ജോലി ചെയ്ത് വരികയായിരുന്നു. പിതാവ് യൂസഫ്, മാതാവ് നബിസ. അഷ്‌റഫ് താമരശ്ശേരിയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തീകരിച്ച് മയ്യിത്ത് നാട്ടിലേക്കയച്ചു.