< Back
UAE
സിബിഐ 5 ട്രെയിലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിക്കും
UAE

സിബിഐ 5 ട്രെയിലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിക്കും

Web Desk
|
28 April 2022 12:20 AM IST

29ന് രാത്രി എട്ടരക്കാണ് പ്രദർശനം

പുതിയ മമ്മൂട്ടി ചിത്രമായ സിബിഐ ഫൈവ്- ദി ബ്രെയിന്റെ ട്രെയിലർ മറ്റന്നാൾ ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ദുബൈ ബുർജ് ഖലീഫയിൽ പ്രദർശിപ്പിക്കും. 29ന് രാത്രി യുഎഇ സമയം എട്ടരക്കും ഒമ്പതിനുമിടയിലാണ് സേതുരാമയ്യർ ട്രെയിലർ ബുർജ് ഖലീഫയിൽ എത്തുകയെന്ന് സിനിമയുടെ ഗൾഫിലെ വിതരണക്കാരായ ട്രൂത്ത് ഗ്ലോബൽ ഫിലിംസ് അറിയിച്ചു. സിനിമയുടെ ആഗോളപ്രദർശനത്തിന്റെ മുന്നോടിയാണ് ബുർജ് ഖലീഫയിലെ ട്രെയിലർ പ്രദർശനം. മെയ് ഒന്നിനാണ് സിബിഐ അഞ്ചാം ഭാഗം തിയേറ്ററുകളിലെത്തുന്നത്.

The CBI 5 trailer will be screened at Burj Khalifa

Similar Posts