< Back
UAE
ദുബൈ നിറഞ്ഞ് ഫുട്ബാൾ പ്രേമികൾ;   ഫുട്ബാൾ ആവേശമൊരുക്കി ഹോട്ടലുകളും
UAE

ദുബൈ നിറഞ്ഞ് ഫുട്ബാൾ പ്രേമികൾ; ഫുട്ബാൾ ആവേശമൊരുക്കി ഹോട്ടലുകളും

Web Desk
|
26 Nov 2022 6:54 AM IST

ഫാൻ ഫെസ്റ്റിവൽ സോണുകളും ആഘോഷമാക്കി ജനങ്ങൾ

ലോകകപ്പ് ഫുട്ബാൾ ആസ്വദിക്കാനായി ഖത്തറിലേക്ക് പോകാൻ എത്തുന്ന ആരാധകരെ കൊണ്ട് നിറഞ്ഞുകവിയുകയാണ് ദുബൈയിലെ നഗരത്തിലെ ഹോട്ടലുകൾ. ഫുട്ബാൾ പ്രേമികളിൽ ആവേശം നിറക്കുന്ന സൗകര്യങ്ങളോടെയാണ് ഹോട്ടലുകൾ ഇവരെയും വരവേൽക്കുന്നത്.

പന്തുതട്ടാൻ ആഗ്രഹിക്കുന്നവർക്ക് കളിക്കിറങ്ങാൻ കൊച്ചു മൈതാനമടക്കം, ലോകകപ്പിന്റെ മാതൃകക്ക് ഒപ്പം നിന്ന് ഫോട്ടോ എടുക്കാനുമൊക്കെ സൗകര്യമൊരുക്കിയും നിരവധി വിനോദാവസരങ്ങളാണ് ഹോട്ടലുകളിൽ ഒരുക്കുന്നത്. ആയിരക്കണക്കിന് ഫുട്ബാൾ പ്രേമികളാണ് ഖത്തറിലേക്കുള്ള ഇടത്താവളമായി ദുബൈ നഗരത്തിലെ ഹോട്ടലുകളിൽ തങ്ങുന്നത്.







ദുബൈയിൽ താമസിച്ച് ഇഷ്ടടീമിന്റെ കളിക്കായി ഖത്തറിലേക്ക് പോകുന്നവിധമാണ് പല ഫുട്ബാൾ പ്രേമികളുടെയും ഈ സീസണിലെ ട്രാവൽപ്ലാൻ.

ലോകകപ്പ് മത്സരങ്ങൾ അവസാനഘട്ടത്തിലേക്ക് മുറുകുന്നതോടെ കൂടുതൽ ഫുട്ബാൾ ആരാധകർ യു.എ.ഇ നഗരങ്ങളിലെത്തുമെന്നാണ് കണക്കാക്കുന്നത്. ഖത്തറിലേക്കും തിരിച്ചും ഷട്ടിൽ വിമാന സർവീസുള്ളതും യു.എ.ഇയെ ഇടത്താവളമാക്കാൻ പലരെയും പ്രേരിപ്പിക്കുകയാണ്. ദുബൈയിലെ ഫാൻ ഫെസ്റ്റിവൽ സോണുകളിലും വലിയ ആഘോഷങ്ങളാണ് നടക്കുന്നത്. മത്സരസമയങ്ങളിലും ഒഴിവു ദിനങ്ങളിലും വൻജനപങ്കാളിത്തമാണ് ഇത്തരം ഫാൻസോണുകളിലും ഉണ്ടാവുന്നത്.

Similar Posts