< Back
UAE
ദുബൈ ഗ്ലോബൽ വില്ലേജ് പ്രവർത്തനം   മേയ് ഏഴ് വരെ നീട്ടി
UAE

ദുബൈ ഗ്ലോബൽ വില്ലേജ് പ്രവർത്തനം മേയ് ഏഴ് വരെ നീട്ടി

Web Desk
|
17 March 2022 6:14 PM IST

റമദാനും, ഈദും ഗ്ലോബൽവില്ലേജിൽ ആഘോഷിക്കാൻ അവസരമൊരുക്കുന്ന വിധമാണ് സീസൺ നീട്ടിയത്

ദുബൈ ഗ്ലോബൽ വില്ലേജിന്റെ പ്രവർത്തനം മേയ് ഏഴ് വരെ നീട്ടി. നേരത്തേ ഏപ്രിൽ 10 വരെയാണ് പ്രഖ്യാപിച്ചിരുന്നത്.

റമദാനും, ഈദും ഗ്ലോബൽവില്ലേജിൽ ആഘോഷിക്കാൻ അവസരമൊരുക്കുന്ന വിധമാണ് സീസൺ നീട്ടിയത്. ഗ്ലോബൽ വില്ലേജ് അധികൃതര് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മുൻകാലങ്ങളിൽ വേനൽ ശക്തമാകുന്നത് കണക്കിലെടുത്ത് ഏപ്രിൽ ആദ്യവാരങ്ങളിൽ ഗ്ലോബൽ വില്ലേജ് അടക്കാറാണ് പതിവ്.

Similar Posts