< Back
UAE

UAE
ദുബൈ ഓപ്പൺ ടെന്നിസ് അക്കാദമി ടൂർണമെന്റ് അടുത്തമാസം ആരംഭിക്കും
|7 Sept 2023 1:02 AM IST
ടൂർണമെന്റിൽ 400 ലേറെ ടെന്നിസ് താരങ്ങൾ മാറ്റുരക്കും
ദുബൈ ഓപ്പൺ- ടെന്നീസ് അക്കാദമി ടൂർണമെന്റ് പ്രഖ്യാപിച്ചു. ഒക്ടോബർ 28 മുതിൽ ജനുവരി 14 വരെ നീളുന്ന ടൂർണമെന്റിൽ 400 ലേറെ ടെന്നിസ് താരങ്ങൾ മാറ്റുരക്കും. ദുബൈ സ്പോർട്സ് കൗൺസിൽ, സാനിയ മിർസ ടെന്നിസ് അക്കാദമി എന്നിവയാണ് സംഘാടകർ.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ സയീദ് ഹരേബ്, സാനിയ മിര്‍സ തുടങ്ങിയവർ വാർത്താസമ്മേളനത്തിലാണ് ടൂർണമെന്റ് പ്രഖ്യാപിച്ചത്. ഏഴ് വ്യത്യസ്ത വിഭാഗങ്ങളിലായാണ് ടൂർണമെന്റ് നടക്കുക. രണ്ടാം സീസൺ അടുത്തവർഷം സെപ്തംബറിൽ നടക്കും.