< Back
UAE
ദുബൈ സഫാരി പാർക്ക് പൊതുജനങ്ങൾക്കായി   നാളെ മുതൽ തുറന്നുകൊടുക്കും
UAE

ദുബൈ സഫാരി പാർക്ക് പൊതുജനങ്ങൾക്കായി നാളെ മുതൽ തുറന്നുകൊടുക്കും

Web Desk
|
26 Sept 2022 4:28 PM IST

ഒരു ഇടവേളയ്ക്കുശേഷം ദുബൈ സഫാരി പാർക്കിന്റെ പുതിയ സീസൺ വീണ്ടും ആരംഭിക്കുന്നു. പൊതുജനങ്ങൾക്കായി നാളെ മുതൽ സഫാരി പാർക്ക് തുറന്നുകൊടുക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. വേനൽക്കാലമായതോടെ കഴിഞ്ഞ ജൂണിലാണ് പാർക്ക് അടച്ചിട്ടത്.





119 ഹെക്ടറിൽ വ്യാപിച്ച് കിടക്കുന്ന സഫാരി പാർക്കിൽ ഏകദേശം 3,000 മൃഗങ്ങളോളം വസിക്കുന്നുണ്ട്. എല്ലാ മൃഗങ്ങളേയും അവയുടെ ജീവിതശൈലിക്കും സ്വാഭാവിക ആവാസവ്യവസ്ഥയ്ക്കും സമാനമായ സൗകര്യങ്ങളൊരുക്കിയാണ് ഇവിടെ പരിപാലിക്കുന്നത്. ലോകമെമ്പാടുമുള്ള മൃഗങ്ങളുടെ വിവിധയിനങ്ങൾ പാർക്കിലുണ്ട്. സന്ദർശകർക്ക് പുതുതായി നിരവധി വിനോദാവസരങ്ങൾകൂടി ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.





Similar Posts