< Back
UAE

UAE
മിഡിലീസ്റ്റിലെ പ്രശസ്തമായ ദുബൈ അന്താരാഷ്ട്ര ബോട്ട് ഷോ ആരംഭിച്ചു
|10 March 2022 6:35 PM IST
നാവിക വിനോദരംഗത്തെ 800 ബ്രാൻറുകളാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്
ദുബൈ അന്താരാഷ്ട്ര ബോട്ട് ഷോ ആരംഭിച്ചു. മിഡിലീസ്റ്റിലെ ഏറ്റവും പ്രശസ്തമായ നാവിക വിനോദ പ്രദർശനമാണ് ദുബൈ അന്താരാഷ്ട്ര ബോട്ട് ഷോ. ദുബൈ ഹാർബറിൽ ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ആൽമക്തൂം പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
നാവിക വിനോദരംഗത്തെ 800 ബ്രാൻഡുകളാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്. സൂപ്പർയോട്ടുകളുടെ പ്രദർശനം, ശിൽപശാലകൾ, ചർചകൾ എന്നിവ ബോട്ട്ഷോയുടെ ഭാഗായി നടക്കും. അഞ്ച് ദിവസമാണ് മേള നടക്കുക.