< Back
UAE
മീഡിയവൺ മബ്‌റൂഖ് ഗൾഫ് ടോപ്പേഴ്‌സിന്റെ ആദ്യ പുരസ്‌കാര വിതരണ ചടങ്ങ് നാളെ നടക്കും
UAE

മീഡിയവൺ മബ്‌റൂഖ് ഗൾഫ് ടോപ്പേഴ്‌സിന്റെ ആദ്യ പുരസ്‌കാര വിതരണ ചടങ്ങ് നാളെ നടക്കും

Web Desk
|
10 Sept 2023 12:30 AM IST

ഗൾഫിലെ സ്‌കൂളുകളിൽ പത്താം ക്ലാസിലും പ്ലസ്ടുവിലും ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നതാണ് പരിപാടി

അബൂദബി: മീഡിയവൺ മബ്‌റൂഖ് ഗൾഫ് ടോപ്പേഴ്‌സിന്റെ ആദ്യ പുരസ്‌കാര വിതരണ ചടങ്ങ് നാളെ നടക്കും. ഗൾഫിലെ സ്‌കൂളുകളിൽ പത്താം ക്ലാസിലും പ്ലസ്ടുവിലും ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നതാണ് പരിപാടി. അബൂദബി യൂനിവേഴ്‌സിറ്റി ഹാളിൽ നാളെ വൈകുന്നേരം മൂന്നിന് പരിപാടികൾ ആരംഭിക്കും.

മീഡിയവൺ മബ്‌റൂഖ് ഗൾഫ് ടോപ്പേഴ്‌സ് പുരസ്‌കാരത്തിനായി അബൂദബി എമിറേറ്റിൽ നിന്ന് രജിസറ്റർ ചെയ്ത മുന്നൂറോളം സി.ബി.എസ്.ഇ, കേരള, ഐ.സി.എസ്.ഇ സിലബസ് വിദ്യാർഥികളെയാണ് അബൂദബി യൂനിവേഴ്‌സിറ്റി ഹാളിൽ ആദരിക്കുക. വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന പരിപാടി ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ ഉദ്ഘാടനം ചെയ്യും. അബൂദബി യൂനിവേഴ്‌സിറ്റി ചാൻസലർ ഡോ. ഗസ്സാൻ അവ്വാദ്, സി.ബി.എസ്.ഇ ജി.സി.സി ചാപ്റ്റർ പ്രസിഡന്റ് ഡോ. താക്കൂർ എസ് മുൽചന്ദാനി, അബൂദബി ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൾ സെന്റർ വൈസ് പ്രസിഡന്റ് റെജി സി ഉലഹന്നാൻ തുടങ്ങിയവർ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കും.

സെപ്തംബർ പതിനേഴിന് ദുബൈയിൽ ഡീ മോന്റ്‌ഫോർഡ് യൂനിവേഴ്‌സിറ്റിയിലും, സെപ്തംബർ 29 ന് അജ്മാൻ ഹാബിറ്റാറ്റ് സ്‌കൂളിലുമാണ് മീഡിയവൺ മബ്‌റൂഖ് ഗൾഫ് ടോപ്പേഴ്‌സിന്റെ അടുത്ത പരിപാടികൾ നടക്കുക. ഹാബിറ്റാറ്റ് സ്‌കൂൾസ്, അറക്കൽ ഗോൾഡ് ആൻഡ് ഡയമൻണ്ട്‌സ്, ഇ സി എച്ച് ഡിജിറ്റൽ എന്നിവയുടെ സഹകരണത്തോടെയാണ് മീഡിയവൺ മബ്‌റൂഖ് ഗൾഫ് ടോപ്പേഴ്‌സ് ഒരുക്കുന്നത്.


Similar Posts