< Back
UAE

UAE
നാഫ്തലി ബെനറ്റ് ഇന്നുരാത്രി യുഎഇയിലെത്തും; ഒരു ഇസ്രായേൽ പ്രധാനമന്ത്രിയുടെ ആദ്യ യു.എ.ഇ സന്ദർശനം
|13 Dec 2021 12:22 AM IST
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് നാഫ്തലി ബെനറ്റ് അറിയിച്ചു
ഇസ്രായേൽ പ്രധാനമന്ത്രി നാഫ്തലി ബെനറ്റ് ഇന്നുരാത്രി യുഎഇയിലെത്തും. ഒരു ഇസ്രായേൽ പ്രധാനമന്ത്രിയുടെ ആദ്യ യു.എ.ഇ സന്ദർശനമെന്ന പ്രത്യേകത കൂടിയുണ്ട് ബെനറ്റിന്റെ സന്ദർശനത്തിന്. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് നാഫ്തലി ബെനറ്റ് അറിയിച്ചു.
നയതന്ത്രബന്ധം രൂപപ്പെടുത്തി ഒരു വർഷം പിന്നിടുന്ന ഘട്ടത്തിലാണ് ഇസ്രായേൽ പ്രധാനമന്ത്രിയുടെ യു.എഇ സന്ദർശനം.