< Back
UAE

UAE
ഷാർജ എക്സ്പോ സെന്ററിൽ ഫർണിച്ചർ 360 പ്രദർശനം പുരോഗമിക്കുന്നു
|3 Dec 2022 12:50 AM IST
250 അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഉത്പന്നങ്ങളാണ് മേളയിലുള്ളത്
ഷാർജ എക്സ്പോ സെന്ററിൽ ഫർണിച്ചർ 360 പ്രദർശനം പുരോഗമിക്കുന്നു. 250 അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഉത്പന്നങ്ങളാണ് മേളയിലുള്ളത്. പ്രദർശനം ഞായറാഴ്ച്ച സമാപിക്കും.
അബ്‌ദുല്ല സുൽത്താൻ അൽ ഉവൈസ് പ്രദർശനം ഉദ്ഘടനം ചെയ്തു. വലീദ് അബ്ദുൽ റഹ്മാൻ ബുഖാദിർ, സൈഫ് മുഹമ്മദ് അൽ മിദ്ഫ എന്നിവരും സന്നിഹിതരായിരുന്നു. ഇരുപതിനായിരം പ്രാദേശിക, അന്തർദേശീയ ഉത്പന്നങ്ങളുടെ വിപുല ശേഖരമാണ് പ്രദർശനത്തിന്റെ പ്രത്യേകത. മലയാളിയായ ബഷീറിന്റെ ഉടമസ്ഥതയിലുള്ള പാൻ ഗൾഫ് നൂറുകണക്കിന് ഉത്പന്നങ്ങളുമായാണ് പ്രദർശനത്തിൽ ഭാഗഭാക്കാകുന്നത്