< Back
UAE
പ്രതിഭ കൊണ്ട് പ്രായത്തെ മറികടന്ന ലിറ്റിൽ ചെസ്സ് മാസ്റ്റർ   പ്രഗ്നനാനന്ദയെ ടീം ടോളറൻസ് യു.എ.ഇ ആദരിച്ചു
UAE

പ്രതിഭ കൊണ്ട് പ്രായത്തെ മറികടന്ന ലിറ്റിൽ ചെസ്സ് മാസ്റ്റർ പ്രഗ്നനാനന്ദയെ ടീം ടോളറൻസ് യു.എ.ഇ ആദരിച്ചു

Web Desk
|
5 Sept 2022 11:02 AM IST

പതിനാറാം വയസ്സിൽ ആദ്യമായി മാഗ്നസ് കാൾസനെ പരാജയപ്പെടുത്തി ലോകത്തെ ഞെട്ടിച്ച ഇന്ത്യയുടെ അഭിമാനം ലിറ്റിൽ ചെസ്സ് മാസ്റ്റർ പ്രഗ്നാനന്ദയെ ടീം ടോളറൻസ് യു.എ.ഇയുടെ നേതൃത്വത്തിൽ ആദരിച്ചു..

ദുബൈ ചെസ്സ് & കൾച്ചറൽ സെന്ററിൽ മത്സരത്തിനായി എത്തിയതായിരുന്നു താരം. ചടങ്ങിൽ ടീം ടോളറൻസ് ചെയർമാൻ സി. സാദിഖ് അലി പൊന്നാടയണിയിച്ചു. തുടർന്ന് യു.എ.ഇ-ഇന്ത്യ രാഷ്ട്രപിതാക്കന്മാരായ ഹിസ് ഹൈനസ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, മഹാത്മാ ഗാന്ധി എന്നിവരുടെ ഛായാ ചിത്രം ഉപഹാരമായി പ്രഗ്നാനന്ദക്ക് കൈമാറി.

സുൽഫിക്കർ അബൂബക്കർ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ അഡ്വ. ഷബീൽ ഉമർ, ലോലിത് ലോഹിദാക്ഷൻ, ഷൈജു ഡാനിയേൽ, ഷാഫി അഞ്ചങ്ങാടി, ഷാഫി. കെ.കെ,നാസർ പെരിങ്ങാട്ട്, മുഹസിൻ മുബാറക്ക് എന്നിവർ സംസാരിച്ചു.

Similar Posts