< Back
UAE
Murder of Israeli man
UAE

ഇസ്രായേലി യുവാവിന്റെ കൊലപാതകം കുടുംബ പകയെന്ന് പൊലീസ്

Web Desk
|
26 May 2023 6:58 AM IST

ഇസ്രായേലി യുവാവിന്റെ കൊലപാതകം കുടുംബ പകയെന്ന് പൊലീസ്. കഴിഞ്ഞ ദിവസം യുവാവിനെ മർദിച്ച് കൊന്ന കേസിൽ എട്ട് ഇസ്രായേലി സ്വദേശികൾ ദുബൈയിൽ അറസ്റ്റിലായിരുന്നു. ദുബൈ ബിസിനസ് ബേയിലെ ഒരു റെസ്റ്റോറന്റിലാണ് കൊലപാതകം നടന്നത്.

ഇവരുടെ കുടുംബങ്ങൾ തമ്മിലെ പക തീർക്കാനായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. ദുബൈ സന്ദർശിക്കാനായി എത്തിയ ഇസ്രായേൽ സ്വദേശികൾ നേരത്തേ പകയുള്ള 33 കാരനെ റെസ്റ്റോറന്റിൽ കണ്ടതോടെ ആക്രമിക്കുകയായിരുന്നു. യുവാവിനെ കുത്തികൊന്ന് രക്ഷപ്പെട്ട എട്ട് പേരെയും മണിക്കൂറുകൾക്കകം ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു.

Similar Posts