< Back
UAE
യു.എ.ഇ പ്രഖ്യാപിച്ച പുതിയ വിസകള്‍ സെപ്റ്റംബറില്‍ നിലവില്‍ വരും
UAE

യു.എ.ഇ പ്രഖ്യാപിച്ച പുതിയ വിസകള്‍ സെപ്റ്റംബറില്‍ നിലവില്‍ വരും

Web Desk
|
19 April 2022 6:09 PM IST

യുഎഇയില്‍ വിസാ നടപടിക്രമങ്ങളില്‍ വലിയ മാറ്റങ്ങളുമായി ഇന്നലെ പ്രഖ്യാപിച്ച ഗ്രീന്‍വിസ, സന്ദര്‍ശക വിസ എന്നിവ സെപ്റ്റംബറോടെ നിലവില്‍ വരും.

ഫ്രീലാന്‍സ് ജോലികള്‍, വിദഗ്ധ തൊഴില്‍, സ്വയം തൊഴില്‍ എന്നിവക്കായാണ് അഞ്ചുവര്‍ഷത്തെ ഗ്രീന്‍വിസ പ്രഖ്യാപിച്ചത്. അഞ്ച് വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ, തൊഴിലന്വേഷണം, ബന്ധുക്കളെ സന്ദര്‍ശിക്കല്‍, താല്‍കാലിക ജോലി, ബിസിനസ് അന്വേഷണം എന്നിവക്കുള്ള സ്‌പോണ്‍സറില്ലാത്ത സന്ദര്‍ശക വിസ എന്നിവയും സെപ്റ്റംബര്‍ മുതല്‍ നല്‍കിത്തുടങ്ങും.

പുതിയ പ്രഖ്യാപനപ്രകാരം എല്ലാ എന്‍ട്രി വിസകള്‍ക്കും സിംഗിള്‍ അല്ലെങ്കില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി സൗകര്യവും ലഭ്യമാണ്. മാത്രമല്ല, ഇത്തരം വിസകള്‍ സമാന കാലയളവിലേക്ക് പുതുക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Related Tags :
Similar Posts