< Back
UAE
ഇന്ത്യയുടെ യഥാര്‍ത്ഥ ബ്രാന്‍ഡ് അംബാസഡര്‍മാര്‍   ദുബൈയിലെ ഇന്ത്യക്കാരെന്ന് വാര്‍ത്താവിതരണ മന്ത്രി
UAE

ഇന്ത്യയുടെ യഥാര്‍ത്ഥ ബ്രാന്‍ഡ് അംബാസഡര്‍മാര്‍ ദുബൈയിലെ ഇന്ത്യക്കാരെന്ന് വാര്‍ത്താവിതരണ മന്ത്രി

Web Desk
|
29 March 2022 10:13 AM IST

സിനിമക്കും സംഗീതത്തിനും ഭാഷാ അതിര്‍വരമ്പുകളില്ലെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അനുരാഗ് ഝാക്കൂര്‍. ദുബൈയിലെത്തിയ മന്ത്രി, എക്‌സ്‌പോയിലെ ഇന്ത്യന്‍ പവലിയനില്‍ നടന്‍ രണ്‍വീര്‍ സിങിനൊപ്പം സംവാദപരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു. ലോകത്തിന്റെ ഏത് മൂലയിലും ഇന്ത്യന്‍ സിനിമാ ഗാനങ്ങള്‍ മനുഷ്യര്‍ ആസ്വദിക്കുന്നുണ്ട്. രാജ്കപൂറിന്റെ കാലം മുതല്‍ ബോളിവുഡ് സിനിമയെ നെഞ്ചേറ്റിയവരാണ് ഗള്‍ഫിലെ ജനതയെന്നും അദ്ദേഹം പ്രത്യേകം ചൂണ്ടിക്കാട്ടി.

ദുബൈയിലെ ഇന്ത്യക്കാരാണ് ഇന്ത്യയുടെ യഥാര്‍ത്ഥ ബ്രാന്‍ഡ് അംബാസഡര്‍മാരെന്ന് മന്ത്രി പറഞ്ഞു.

1.7 ദശലക്ഷം സന്ദര്‍ശകരുള്ള ഇന്ത്യ പവലിയന്‍ വലിയൊരു ക്രൗഡ് പുള്ളറാണ്. രാജ്യം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വാര്‍ഷികം ആഘോഷിക്കുകയാണ്. ഇന്ത്യയില്‍ മാത്രമല്ല, മറിച്ച് വിദേശത്തും അതിന്റെ ആഘോഷങ്ങള്‍ നടക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Similar Posts