< Back
UAE
ഷാര്‍ജ കുട്ടികളുടെ വായനോത്സവം മെയ് 11ന് ആരംഭിക്കും
UAE

ഷാര്‍ജ കുട്ടികളുടെ വായനോത്സവം മെയ് 11ന് ആരംഭിക്കും

Web Desk
|
27 April 2022 5:54 PM IST

ഈവര്‍ഷത്തെ ഷാര്‍ജ കുട്ടികളുടെ വായനോത്സവത്തിന് മെയ് 11 ന് തുടക്കമാകും. ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ 12 ദിവസം മേള തുടരുമെന്ന് ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍മാന്‍ റക്കാദ് അല്‍ അംരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 'നിര്‍മാണാത്മകത നിര്‍മിക്കാം' എന്നതാണ് ഈവര്‍ഷത്തെ മേളയുടെ സന്ദേശം.

15 രാജ്യങ്ങളില്‍ നിന്നുള്ള 139 പ്രസാധകര്‍ ഇത്തവണ മേളയില്‍ പുസ്തകങ്ങള്‍ എത്തിക്കും. ടോയ് സ്റ്റോറി, ജുമാന്‍ജി തുടങ്ങിയ ആനിമേഷന്‍ സിനിമകളുടെ ആനിമേറ്റര്‍ കെയില്‍ ബാല്‍ഡ, ഗായകന്‍ താരിഖ് അല്‍ഗര്‍ബി, ഈജിപ്ഷ്യന്‍ നടന്‍ മുഹമ്മദ് ഹനാദി തുടങ്ങിയവര്‍ അഥിതികളായി എത്തും. മൃഗങ്ങളുടെ രൂപത്തില്‍ റോബോട്ടുകള്‍ പ്രകടനം നടത്തുന്ന റോബോട്ട് സൂ ഇത്തവണത്തെ പുതുമയാകുമെന്നും സംഘാടകര്‍ അറിയിച്ചു.

Similar Posts