< Back
UAE
ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രാകപ്പലിന്റെ പരീക്ഷണ സർവീസ് മാർച്ചിൽ തുടങ്ങും
UAE

ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രാകപ്പലിന്റെ പരീക്ഷണ സർവീസ് മാർച്ചിൽ തുടങ്ങും

Web Desk
|
10 Dec 2023 12:34 AM IST

വിമാന ടിക്കറ്റ് നിരക്ക് കുറയുന്ന സീസണിൽ യാത്രക്കാർ കുറയും എന്നതിനാൽ ഈ കപ്പലുകളെ ആയുർവേദ മെഡിക്കൽ ടൂറിസത്തിനുള്ള ഉപാധിയാക്കാനും നിര്‍ദേശം

ദുബൈ: ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രാകപ്പലിന്റെ പരീക്ഷണ സർവീസ് മാർച്ചിൽ തുടങ്ങുമെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം. ജൂലൈ മുതൽ പൂർണതോതിൽ കപ്പൽ സർവീസ് സജ്ജമാകുമെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

കപ്പൽ സർവീസിന് ടെൻഡർ വിളിക്കാനുള്ള കേന്ദ്ര സർക്കാറിന്റെ തീരുമാനം നടപടികൾ മുന്നോട്ടുപോകുന്നതിന്റെ സൂചനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

കപ്പൽ സർവീസിന് ടെണ്ടർ വിളിക്കാൻ കേരള മാരിടൈം ബോർഡിനെയും, നോർക്കയെയും ചുമതലപ്പെടുത്തിയതായി കഴിഞ്ഞ ദിവസം കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാളാണ് ലോക്സഭയിൽ അറിയിച്ചത്. ഇതിന് മുന്നോടിയായി ഷാർജ ഇന്ത്യൻ അസോസിയേഷനും, മലബാർ ഡവലപ്മെന്റ് കൗൺസിലും മന്ത്രിയെ കണ്ടിരുന്നുവെന്ന് ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ റഹീം പറഞ്ഞു.

വിമാന ടിക്കറ്റ് നിരക്ക് കുറയുന്ന സീസണിൽ യാത്രക്കാർ കുറയും എന്നതിനാൽ ഈ കപ്പലുകളെ ആയുർവേദ മെഡിക്കൽ ടൂറിസത്തിനുള്ള ഉപാധിയാക്കാനും കേന്ദ്രത്തിന് മുന്നിൽ നിർദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. കപ്പൽ സർവീസ് വൈകുന്നത് ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമാക്കിയവർക്കുള്ള മറുപടി കൂടിയാണ് കേന്ദ്രമന്ത്രി ലോക്സഭയിൽ നൽകിയതെന്നും വൈ.എ റഹീം പറഞ്ഞു.

Watch Video Report


Related Tags :
Similar Posts